64ാമത് ദേശീയ സീനിയര്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളത്തിന് കിരീടം
64ാമത് ദേശീയ സീനിയര്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ കേരളത്തിന് കിരീടം. 104 പോയന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ കിരീട നേട്ടം. രണ്ടാമതെത്തിയ തമിഴ്നാടിന് 54 പോയന്റ് മാത്രമാണുള്ളത്. 41 പോയന്റോടെ ഡല്‍ഹി മൂന്നാമത്തെി.
മീറ്റിന്റെ അവസാന ദിനമായ ഇന്ന് രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും കേരളം സ്വന്തമാക്കി. ഇതോടെ കേരളത്തിന് ആകെ ആറു സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമായി.
അവസാന ദിനത്തില്‍ ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ മെറിന് ബിജു വെള്ളി മെഡല്‍ കരസ്ഥമാക്കി. പിന്നാലെ 4ഃ400 മീറ്റര്‍ റിലേയില്‍ ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോള്, റിയമോള് ജോയ് എന്നിവരടങ്ങിയ ടീം ഒന്നാമതെത്തി.
200 മീറ്ററില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ആന്‍സി സോജന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പ് വെള്ളി സ്വന്തമാക്കി. നേരത്തെ മീറ്റിന്റെ രണ്ടാം ദിനത്തിലും കേരളത്തിന്റെ ആധിപത്യം തന്നെയായിരുന്നു. നഡിയാദിലെ സി.എ.ജി. സ്പോര്‍ട്സ് കോംപ്ലക്സില്‍ തിങ്കളാഴ്ച നടന്ന ഏഴ് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായാണ് കേരളത്തിന്റെ പെണ്‍പട തിളങ്ങിയത്.
"
https://www.facebook.com/Malayalivartha