ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പലരേയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍

ദേശീയ ടീമില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പലരേയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്‌െ്രെടക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍. നേടിയ ഗോളുകളിലൂടെ ആയിരിക്കില്ല നഷ്ടപ്പെടുത്തിയ ഗോളുകളിലൂടെ ആയിരിക്കും തന്നെ ആളുകള്‍ ഓര്‍മിക്കുക എന്നും ഹിഗ്വെയ്ന്‍ പറഞ്ഞു. ഫോക്‌സ് സ്‌പോര്‍ ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹിഗ്വെയ്ന്‍ ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ ആരെയെങ്കിലും കഠിനമായി വിമര്‍ശിക്കുന്നെങ്കില്‍ അത് എല്ലാവരെയും വേദനിപ്പിക്കും. തന്റെ കുടുംബം എന്തുമാത്രം സഹിച്ചു എന്ന് കണ്ടതാണ്. എന്നിട്ടും താന്‍ തന്റെ എല്ലാം ദേശീയ ടീമിനുവേണ്ടി നല്‍കി.
നമ്മുടെ ദേശീയ ടീം ലക്ഷ്യം നേടിയിട്ടില്ല. എന്നാല്‍ ആളുകള്‍ പരാജയങ്ങളെ സംബന്ധിച്ച് വളരെ കഠിനമായാണ് സംസാരിക്കുന്നതെന്നും ഹിഗ്വെയ്ന്‍ പറഞ്ഞു. ടീമില്‍ ഉണ്ടാകുമോ എന്ന് ആലോചിച്ച് ഇനി നിങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. 2009 ല്‍ അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഹിഗ്വെയ്ന്‍ 75 മത്സരങ്ങളില്‍ നിന്ന് 31 ഗോള്‍ നേടി. 2010, 2014, 2018 ലോകകപ്പുകളില്‍ കളിച്ചു. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും 2014 ലോകകപ്പ് ഫൈനലിലും ഗോള്‍ അവസരം നഷ്ടപ്പെടുത്തി ടീമിന്റെ തോല്‍വിക്ക് കാരണക്കാരനായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
റഷ്യന്‍ ലോകകപ്പില്‍ നൈജീരിയയ്‌ക്കെതിരായ മത്സരത്തിനുശേഷം ദേശീയ ടീമിലെത്താന്‍ ഹിഗ്വെയ്‌നു കഴിഞ്ഞില്ല. മുപ്പത്തൊന്നുകാരനായ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിക്കുവേണ്ടി ലോണ്‍ വ്യവസ്ഥയിലാണ് കളിക്കുന്നത്. റയല്‍ മാഡ്രിഡ്, നാപോളി, യുവന്റസ്, എസി മിലാന്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























