2021-22 സീസണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തമിഴ്നാടിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി തിളങ്ങി വിഷ്ണു വിനോദ്
2021-22 സീസണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ തമിഴ്നാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറുകളില്‍ നേടിയത് 181/4 എന്ന തകര്‍പ്പന്‍ സ്കോര്‍.
വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി തിളങ്ങിയ വിഷ്ണു വിനോദിന്റെ ബാറ്റിംഗാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. അവസാന 7 ഓവറുകളില്‍ 90 റണ്‍സാണ് കേരളം അടിച്ചു കൂട്ടിയത്. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ തമിഴ്നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ രോഹന് കുന്നുമ്മലും, മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്കോര്‍ നിരക്ക് കുറവായിരുന്നു. മൂന്നാമനായിറങ്ങിയ സച്ചിന് ബേബിക്കും ടി20യുടെ വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല. ഇതിനിടെ 43 പന്തില്‍ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത രോഹന് കുന്നുമ്മല്‍ പുറത്തായി. പിന്നാലെയെത്തിയ നായകന് സഞ്ജു രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ കേരളം വിറച്ചു. എന്നാല്‍ അഞ്ചാമനായി വിഷ്ണു വിനോദ് ക്രീസിലെത്തിയതോടെ കളി മാറി.
അവസാന ഓവറുകളില്‍ കത്തിക്കയറിയ വിഷ്ണു തമിഴ്നാട് ബോളര്‍മാരെ അടിച്ചു പറത്തി. വെറും 22 പന്തുകളില്‍ അര്‍ധ സെഞ്ചുറി തികച്ച താരം അതിന് ശേഷവും വെടിക്കെട്ട് തുടര്‍ന്നു.
https://www.facebook.com/Malayalivartha