Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്മീറ്റിലെ വിജയകിരീടം നിലനിര്‍ത്തി പാലക്കാട്... ഇരട്ടറെക്കോഡ് നേടി നാലു താരങ്ങള്‍

24 DECEMBER 2021 11:40 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്മീറ്റിലെ വിജയകിരീടം നിലനിര്‍ത്തി പാലക്കാട്. പാലക്കാടിന് ജൂനിയര്‍ താരങ്ങളുടെ ക്രിസ്മസ് സമ്മാനം. 22 സ്വര്‍ണം, 23 വെള്ളി, 22 വെങ്കലം എന്നിവ നേടി 491 പോയന്റോടെയാണ് പാലക്കാട് വീണ്ടും ജേതാക്കളായത്.

30 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവുമായി എറണാകുളം 421.5 പോയന്റോടെ രണ്ടാം സ്ഥാനത്തും കഴിഞ്ഞതവണ രണ്ടാമതായ കോഴിക്കോട് ഇക്കുറി 24 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലവും (375.5 പോയന്റ്) നേടി മൂന്നാമതുമെത്തി.



ആണ്‍കുട്ടികളുടെ അണ്ടര്‍ 20, അണ്ടര്‍ 18, അണ്ടര്‍ 16 വിഭാഗങ്ങളില്‍ പാലക്കാടാണ് മുന്നില്‍. പെണ്‍കുട്ടികളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ എറണാകുളവും അണ്ടര്‍ 18, അണ്ടര്‍ 16, അണ്ടര്‍ 14, ആണ്‍കുട്ടികളുടെ അണ്ടര്‍ 14 എന്നീ വിഭാഗങ്ങളില്‍ കോഴിക്കോടും മുന്നിലെത്തി. അവസാനദിവസം ആറു മീറ്റ് റെക്കോഡുകള്‍ പിറന്നു.

ഇരട്ടറെക്കോഡ് നേടി നാലു താരങ്ങള്‍. കെ.സി. സെര്‍വാന്‍ (അണ്ടര്‍-16), മുബസ്സിനാ മുഹമ്മദ് (അണ്ടര്‍-18), അഖിലാ രാജു(അണ്ടര്‍-20), മീരാ ഷിബു (അണ്ടര്‍-20) എന്നിവരാണ് നേട്ടം കൊയ്തത്.


മീരാ ഷിബു ട്രിപ്പിള്‍ ജമ്പിലും ഹൈജമ്പിലും റെക്കോഡിട്ടു. തൃശ്ശൂര്‍ ക്രൈസ്റ്റ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയും എറണാകുളം അശ്വ സ്പോര്‍ട്‌സ് അക്കാദമി താരവുമാണ്.

ലക്ഷദ്വീപുകാരിയായ മുബസ്സിനാ മുഹമ്മദ് ലോങ്ജമ്പിലും ഹെക്‌സത്തലണിലും റെക്കോഡ് നേടി. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയും മലബാര്‍ സ്പോര്‍ട്‌സ് അക്കാദമി താരവുമാണ്. അഖിലാ രാജു ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും റെക്കോഡ് നേടി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (16 minutes ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (8 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (10 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (10 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (11 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (12 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (12 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (13 hours ago)

Malayali Vartha Recommends