Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ വിജയകിരീടം ചൂടി റാഫേല്‍ നദാല്‍; വിജയം തന്റെ ടെന്നിസ് ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമാണെന്ന് താരം

30 JANUARY 2022 09:48 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഡാനി മെദ്‌വെദെവിനെ പരാജയപ്പെടുത്തിയശേഷം റാഫേല്‍ നദാല്‍ സംസാരിച്ചത് വികാരാധീനനായി. തനിക്ക് പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ലെന്നും ഈ വിജയം തന്റെ ടെന്നിസ് ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമാണെന്നും നദാല്‍ പറഞ്ഞു.

ഒന്നരമാസം മുമ്ബ് തനിക്ക് ടെന്നിസിലേക്ക് മടങ്ങിവരാന്‍ പോലും സാധിക്കുമോ എന്ന് പോലും ഉറപ്പ് പറയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നെന്നും കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നതായും നദാല്‍ പറഞ്ഞു. എന്നാല്‍ ഇനിയും ഒട്ടേറെ മത്സരങ്ങള്‍ ജയിക്കാനുള്ള ഊര്‍ജവും ആത്മവിശ്വാസവും ഈയൊരൊറ്റ വിജയത്തിലൂടെ തനിക്ക് ലഭിച്ചെന്നും ഇനിയും ഒരുപാട് നാളുകള്‍ താന്‍ ടെന്നിസ് കളിക്കുമെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്ബ് നദാലിന് കൊവിഡ് പിടിപ്പെട്ടിരുന്നു.


ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ പുരുഷതാരമെന്ന റെക്കാഡ് ഈ വിജയത്തോടെ നദാലിന് സ്വന്തമായി. 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് നദാലിന്റെ പേരില്‍ ഉള്ളത്. തൊട്ട് താഴെയുള്ള ഫെഡററിനും ജോക്കോവിച്ചിനും 20 കിരീടങ്ങള്‍ വീതമാണുള്ളത്. 14 കിരീടങ്ങള്‍ സ്വന്തമാക്കിയ പീറ്റ് സാംപ്രസാണ് മൂന്നാം സ്ഥാനത്ത്.

അഞ്ച് സെറ്റ് നീണ്ട ഫൈനല്‍ മത്സരത്തില്‍ 2-6, 6-7(5), 6-4, 6-4, 7-5 എന്ന സ്കോറിനാണ് റഷ്യയുടെ ഡാനി മെദ്‌വെദെവിനെ നദാല്‍ അടിയറവ് പറയിച്ചത്. ആദ്യ രണ്ട് സെറ്റുകളിലും പരാജയപ്പെട്ട നദാല്‍ അവസാന മൂന്ന് സെറഅറുകളില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (12 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (25 minutes ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (8 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (10 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (11 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (12 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (13 hours ago)

Malayali Vartha Recommends