Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരം; നിര്‍ത്തിവച്ചിരുന്ന ഐപിഎല്‍ മെഗാതാരലേലം പുനരാരംഭിച്ചു

12 FEBRUARY 2022 04:47 PM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ലേലം തുടങ്ങി.ഹ്യൂ എഡ്മീഡ്സിന്റെ ആരോഗ്യനില തൃപ്തികരമായതോടെയാണ് ലേലം പുനരാരംഭിച്ചത്. ഹ്യൂ എഡ്മീഡ്സിനു പകരം ചാരു ശര്‍മ്മയാണ് ലേലം നടത്തുന്നത്. ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്നത് ഹ്യൂ എഡ്മീഡ്‌സാണ്.

ഇന്ത്യയുടെ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ശ്രേയസിനാണ്.

കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി.

പത്തു ടീമുകളിലേക്കായി ആകെ 590 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ 370 ഇന്ത്യന്‍ താരങ്ങളും 220 വിദേശ കളിക്കാരുമുണ്ട്. ഇതില്‍തന്നെ 228 പേര്‍ ദേശീയ ടീമുകളില്‍ കളിച്ചവരും 355 പേര്‍ കളിക്കാത്തവരുമാണ്. ഏഴ് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുമുണ്ട്. കേരള ടീമില്‍ നിന്ന് ശ്രീശാന്ത് ഉള്‍പ്പെടെ പതിമൂന്ന് താരങ്ങളും ലേലത്തിനുണ്ട്.

ആകെ 161 കളിക്കാരാണ് ആദ്യ ദിനം ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തുക. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 പേരുമാണ് ലേലത്തിനുള്ളത്. ഷാരൂഖ് ഖാന്‍, ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവരെ കൂടാതെ ഇന്ത്യയുടെ അണ്ടര്‍-19 താരങ്ങളായ ക്യാപ്റ്റന്‍ യാഷ് ദുല്‍, വിക്കി ഓസ്റ്റ്വാള്‍, രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ എന്നിവരും ലേലത്തിനുണ്ട്.


ദക്ഷിണാഫ്രിക്കയുടെ 42 കാരനായ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ലേലത്തിലെ ഏറ്റവും പ്രായം കൂടിയ താരം. അഫ്ഗാനിസ്ഥാന്റെ 17 കാരനായ നൂര്‍ അഹമ്മദാണ് ഏറ്റവും പ്രായം കുറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിലാണ് നൂര്‍ ഇപ്പോള്‍ കളിക്കുന്നത്.

പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ വാങ്ങാനാവുക. 23 ഒഴിവുകളാണ് പഞ്ചാബിന് ഉള്ളത്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവയ്ക്ക് 21 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള ടീമുകള്‍ക്ക് 22 ഒഴിവുകള്‍ വീതമുണ്ട്.

പഞ്ചാബ് കിങ്സിന് 72 കോടി രൂപയാണ് ചെലവാക്കാനുള്ളത്. ഇതാണ് ഒരു ടീമിന്റെ പക്കലുള്ള ഏറ്റവും കൂടിയ തുക. ഏറ്റവും കുറവ് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്, 47.5 കോടി രൂപ.

ഓസ്ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ കളിക്കാര്‍ ഉള്ളത്. 47 പേര്‍ ഓസ്‌ട്രേലിയില്‍ നിന്ന് പങ്കെടുക്കും. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള 34 താരങ്ങളും ലേലത്തില്‍ മത്സരിക്കും. ദക്ഷിണാഫ്രിക്ക 33, ശ്രീലങ്ക 23, ഇംഗ്ലണ്ട് 24, ന്യൂസിലന്‍ഡ് 24, അഫ്ഗാനിസ്ഥാന് 17 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ എണ്ണം.

എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്ബി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (18 minutes ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (32 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (41 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (1 hour ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (5 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

Malayali Vartha Recommends