Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാമത് ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ സുവര്‍ണനേട്ടത്തിന് അര്‍ഹരായി കേരളത്തിന്റെ ആര്‍. അനുവിനും എല്‍ദോസ് പോളും

24 MARCH 2022 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം... ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെ ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത് , മാർച്ച് പാസ്റ്റിൽ ഷൂട്ടിങ് താരം മനു ഭാക്കറും കബഡി താരം പവൻ സെഹ്രാവത്തും ഇന്ത്യൻ പതാകയേന്തി

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ

രണ്ടാമത് ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ കേരളത്തിന്റെ ആര്‍. അനുവിനും എല്‍ദോസ് പോളിനും സുവര്‍ണനേട്ടം. രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി കേരളത്തിന്റെ താരങ്ങള്‍ മികച്ച പ്രകടനമാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്.


വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് 58.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളത്തിന്റെ ആര്‍. അനു സ്വര്‍ണത്തിന് അവകാശിയായത്.

 


മലയാളി താരങ്ങള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടം കണ്ട പുരുഷവിഭാഗം ട്രിപ്പിള്‍ ജംപില്‍ 16.95 മീറ്റര്‍ ചാടി എല്‍ദോസ് പോള്‍ സ്വര്‍ണം നേടി.

16.70 മീറ്റര്‍ പിന്നിട്ട് അബ്ദുല്ല അബൂബക്കര്‍ വെള്ളിനേട്ടം കേരളത്തിനായി കൈവരിച്ചപ്പോള്‍ തമിഴ്നാടിന്റെ ഗെയ്ലി വിനിസ്റ്റര്‍ 16.09 മീറ്റര്‍ ചാടി വെങ്കലത്തിന് ഉടമയായി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയ മഹാരാഷ്ട്രയുടെ അവിനാശ് സാബ്ലേയുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്.

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ പ്രതീക്ഷയുള്ള അവിനാശ് കഴിഞ്ഞ ഒളിമ്പിക്സില്‍ സ്ഥാപിച്ച ദേശീയ റെക്കോഡാണ് (8:18.12 മിനിറ്റ്) തിരുത്തിയത് (8:16.21 മിനിറ്റ്). പുരുഷവിഭാഗം 400 മീറ്ററില്‍ കേരളത്തിനുവേണ്ടി നോഹാ നിര്‍മല്‍ ടോം (46.19) വെള്ളിയും വി. മുഹമ്മദ് (46.29) വെങ്കലവും നേടി. തമിഴ്നാടിന്റെ രാജേഷ് രമേഷിനാണ് (46.09) സ്വര്‍ണം.



പുരുഷവിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ കെ.പി. അശ്വിന്‍ 10.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേട്ടത്തിന് അര്‍ഹനായി. തമിഴ്നാടിന്റെ തമിഴ് അരശുവിനാണ് (10.66) ഈയിനത്തില്‍ സ്വര്‍ണം. 800 മീറ്ററില്‍ പി. മുഹമ്മദ് അഫ്സല്‍ 1:48.65 മിനിറ്റില്‍ ഓടിയെത്തി വെള്ളി സ്വന്തമാക്കിയപ്പോള്‍ ഹിമാചല്‍ പ്രദേശിന്റെ അന്‍കേഷ് ചൗധരിക്കാണ് (1:48.27) സ്വര്‍ണം. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍ (50.40) വെള്ളിക്ക് ഉടമയായി. തമിഴ്നാടിന്റെ ടി. സന്തോഷ് കുമാറിനാണ് (50.15) സ്വര്‍ണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (17 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (29 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends