Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തിന് അഭിമാനമായി നിഖാത്ത് സരിന്‍.... തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണവുമായി ഇന്ത്യ.... ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിന്‍ സ്വര്‍ണമണിഞ്ഞു

20 MAY 2022 06:23 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിന് അഭിമാനമായി നിഖാത്ത് സരിന്‍.... തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിന്‍ സ്വര്‍ണമണിഞ്ഞു. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് നിഖാത്ത് സരിന്‍.


വനിതാ ലോക ബോക്സിംഗില്‍ ഇന്ത്യ നേടുന്ന പത്താം സ്വര്‍ണമാണിത്. ഇന്ത്യന്‍ താരത്തിന് വനിതകളുടെ 52 കിലോ വിഭാഗത്തിലാണ് സ്വര്‍ണം. തായ്ലാന്‍ഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ പരാജയപ്പെടുത്തിയാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടിയിരിക്കുന്നത്.

 



ഇന്നലെ നടന്ന ഫൈനലില്‍ തായ്ലന്‍ഡിന്റെ ജുതാമാസ് ജിറ്റ്പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (50), (3027, 2928, 2928, 3027, 2928) നിഖാത്ത് സരിന്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയത്. വിധികര്‍ത്താക്കളെല്ലാം ഏകകണ്ഠേന നിഖാത്ത് സരിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.

മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്സറാണ് സരിന്‍. നേരത്തെ ബുധനാഴ്ച നടന്ന സെമിയില്‍ ബ്രസീലിന്റെ കരോളിന്‍ ഡി അല്‍മേഡയെ കീഴടക്കിയാണ് സരിന്‍ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (50).




അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഇത്തവണ തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് അരങ്ങേറിയത്.
ബോക്സിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. ഒടുവില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോമാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്.



അതേസമയം മെയ് എട്ടിന് തുടങ്ങിയ മത്സരം 20ന് അവസാനിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (7 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (7 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (8 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (9 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (9 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (10 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (10 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (10 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (11 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (11 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (12 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (12 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (12 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (12 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (13 hours ago)

Malayali Vartha Recommends