പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വിജയകിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്... ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വിജയകിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് മുംബൈ എടുത്തത.് മത്സരത്തില്‍ മുംബൈയെ വിജയത്തില്‍ എത്തിച്ചത് ഹെയ്‌ലി മാത്യൂസിന്റെയും ഇസ്സി വോങ്ങിന്റെയും ഉഗ്രന്‍ ബോളിംഗ് പ്രകടനവും, നാറ്റ് സിവറുടെ ബാറ്റിംഗ് പ്രകടനവുമായിരുന്നു.
35 റണ്‍സ് നേടിയ നായിക മെഗ് ലാന്നിംഗ് ആണ് ക്യാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 27 റണ്‍സ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധ യാദവും ചേര്‍ന്ന് പത്താം വിക്കറ്റില്‍ നടത്തിയ പ്രകടനമാണ് ക്യാപിറ്റല്‍സിനെ 100 കടത്തി വിട്ടത്.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല മുംബൈ ഇന്ത്യന്‍സിനും ലഭിച്ചത്. യാഷ്ടിക ഭാട്ടിയയെയും(4) ഹെയിലി മാത്യൂസിനെയും(13) മുംബൈക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ ടീം നായിക ഹര്‍മന്‍പ്രീതും നാറ്റ് സിവര്‍ ബ്രെന്റും ക്രീസിലുറച്ചതോടെ മുംബൈ ഇന്ത്യന്‍സ് മുന്നേറാന്‍ തുടങ്ങി. മുംബൈ വിജയം ലക്ഷ്യം വരിച്ചത് ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു .
"
https://www.facebook.com/Malayalivartha