അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്...

അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ 546 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്.
662 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത ടസ്‌കിന്‍ അഹമ്മദും മൂന്ന് വിക്കറ്റെടുത്ത ഷൊറിഫുള്‍ ഇസ്ലാമുമാണ് അഫ്ഗാനെ എറിഞ്ഞിട്ടത്. സ്‌കോര്‍ ബംഗ്ലാദേശ് 382, 425/4, അഫ്ഗാനിസ്ഥാന്‍ 146,115.
തോല്‍വി ഉറപ്പിച്ച് ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന് അവസാന അഞ്ച് വിക്കറ്റുകള്‍ ഒമ്പത് റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ജയത്തോടെ ടെസ്റ്റ് ചരിത്രത്തിലെ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമെന്ന റെക്കോര്‍ഡും ബംഗ്ലാദേശ് സ്വന്തമാക്കി. ഇതിന് മുമ്പുള്ള രണ്ട് വന്‍ വിജയങ്ങളും പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു.
https://www.facebook.com/Malayalivartha