മലയാളി താരം എം. ശ്രീശങ്കര്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി

മലയാളി താരം എം. ശ്രീശങ്കര്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്‌സ് ചാന്പ്യന്‍ഷിപ്പില്‍ ലോംഗ്ജംപില്‍ 8.41 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.
ശ്രീശങ്കറിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. ഫൈനല്‍ തിങ്കളാഴ്ച നടക്കും. ആദ്യ ചാട്ടത്തില്‍ തന്നെ ശ്രീ 8.41 മീറ്റര്‍ കടന്നു. ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ ദൂരം 8.25 മീറ്ററായിരുന്നു.
ലോംഗ്ജംപില്‍ 8.4 മീറ്റര്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാടിന്റെ ജെസ്വിന്‍ ആല്‍ഡ്രിന്‍ 8.42 മീറ്റര്‍ ചാടി ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശ്രീശങ്കറിന്റെ പേരിലുണ്ടായിരുന്ന (8.36 മീറ്റര്‍) റിക്കാര്‍ഡാണ് ജെസ്വിന്‍ അന്ന് മറികടന്നത്.
"
https://www.facebook.com/Malayalivartha