ഇന്ത്യയില്‍ നടക്കുന്ന ഇത്തവണത്തെ ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം വേദിയാകും.. . ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് സൂചനകള്‍. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്.
ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 12 മത്സരങ്ങളിലായിട്ടാണ് നടക്കുക. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവരുമുണ്ടായിരുന്നു.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവുകയും ചെയ്യും.
പാകിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് ബിസിസിഐ ഉറപ്പാക്കി. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം അഹമ്മദാബാദില്‍ ആയിരിക്കും നടക്കുക. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നീളുന്നതായിരിക്കും മത്സരക്രമം. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്.
" f
https://www.facebook.com/Malayalivartha