ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം.... നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമത്സരത്തില്‍ ബേണ്‍ലിയെ നേരിടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമത്സരത്തില്‍ ബേണ്‍ലിയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ബേണ്‍ലിയുടെ മൈതാനത്താണ് മത്സരം.
തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. സിറ്റിയുടെ മുന്‍നായകന്‍ വിന്‍സന്റ് കോംപനിയുടെ ശിക്ഷണത്തില്‍ ബേണ്‍ലിയും. പുതിയ താരങ്ങളും തന്ത്രങ്ങളുമായി പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.
കഴിഞ്ഞ സീസണില്‍ ഹാട്രിക് കിരീടം നേടിയ സിറ്റി നിരയില്‍ നായകന്‍ ഇല്‍കായ് ഗുണ്ടോഗനും വിംഗര്‍ റിയാദ് മെഹറസുമില്ല. ഗുണ്ടോഗന്‍ ബാഴ്സലോണയിലേക്കും മെഹറസ് സൗദി ക്ലബിലേക്കും ചേക്കേറിയതോടെ ക്രോയേഷ്യന്‍ താരങ്ങളായ മാതിയോ കൊവാസിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍ എന്നിവരെയാണ് സിറ്റി പകരം ടീമിലെത്തിച്ചത്. മധ്യനിരയില്‍ കളിമെനയാന്‍ കെവിന്‍ ഡിബ്രൂയിനും ഗോളടിക്കാന്‍ എര്‍ലിംഗ് ഹാലണ്ടുമുള്ളപ്പോള്‍ സിറ്റിക്ക് ആശങ്കകളൊന്നുമില്ല. ജാക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ തുടങ്ങിയവര്‍കൂടി ചേരുമ്പോള്‍ പെപ് ഗാര്‍ഡിയോളുടെ സിറ്റി അതിശക്തര്‍.
"
https://www.facebook.com/Malayalivartha