ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്....മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്, മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്....മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്, മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫില്‍ ഇന്ത്യയുടെ നാലം കീരിടനേട്ടമാണിത്. രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവ്.
ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഇന്ത്യയ്ക്കു വേണ്ടി ഒമ്പതാം മിനുട്ടില്‍ ജുഗ് രാജ് സിങ് ആദ്യ ഗോള്‍ നേടി. എന്നാല്‍ മിനിറ്റുകള്‍ക്കകം മലേഷ്യ തിരിച്ചടിച്ചു. 14-ാം മിനുട്ടില്‍ അബു കമല്‍ അസ്രായിയാണ് മലേഷ്യയെ ഒപ്പമെത്തിച്ചത്.
18-ാം മിനിറ്റില്‍ റാസി റഹീമിലൂടെ മലേഷ്യ മുന്നിലെത്തി. 28-ാം മിനിറ്റില്‍ അമീനുദ്ദീന്‍ മുഹമ്മദ് ഇന്ത്യന്‍ കിരീടസ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി മൂന്നാം ഗോളും കണ്ടെത്തി. രണ്ടു ഗോളിന് പിന്നിലായതോടെ സടകുടഞ്ഞെഴുന്നേറ്റ ഇന്ത്യന്‍ നിര മലേഷ്യന്‍ ഗോള്‍പോസ്റ്റിലേക്കുള്ള ആക്രമണത്തിന് മൂര്‍ച്ച കൂട്ടുകയും ചെയ്തു.
തുടരെ മലേഷ്യന്‍ ഗോള്‍ മുഖം വിറപ്പിച്ച ഇന്ത്യ അവസാന ക്വാര്‍ട്ടറിന് മുമ്പ് ഒരു ഗോള്‍ മടക്കി. നായകന്‍ ഹര്‍മന്‍ പ്രീത് സിങിലൂടെയാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്. പിന്നാലെ ഗുര്‍ജന്ത് സിങിലൂടെ ഇന്ത്യ സമനില പിടിച്ചു. ഇതോടെ മത്സരം ആവേശകരമായി.
"
https://www.facebook.com/Malayalivartha