ഏഷ്യന്‍ ഗെയിംസില്‍നിന്നു പിന്‍മാറി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്

ഏഷ്യന്‍ ഗെയിംസില്‍നിന്നു പിന്‍മാറി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കാല്‍മുട്ടിനേറ്റ പരുക്കു കാരണം ഗെയിംസില്‍ മത്സരിക്കാനാകില്ലെന്ന് വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു
''ഏറെ സങ്കടകരമായ ഒരു വാര്‍ത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ എനിക്ക് കാല്‍മുട്ടിനു പരുക്കേറ്റു. പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.'' വിനേഷ് ഫോഗട്ട് ട്വിറ്ററില്‍ കുറിച്ചു.
''ഓഗസ്റ്റ് 17ന് മുംബൈയില്‍ ശസ്ത്രക്രിയ നടത്തും. 2018ല്‍ ജക്കാര്‍ത്തയില്‍ വിജയിച്ച സ്വര്‍ണ മെഡല്‍, ഇന്ത്യയ്ക്കായി നിലനിര്‍ത്തണമെന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാല്‍ പരുക്ക് എന്റെ സാധ്യതകളെ ഇല്ലാതാക്കി. റിസര്‍വ് താരത്തെ എനിക്കു പകരം ഏഷ്യന്‍ ഗെയിംസിന് വിടുന്നതിനായി, കൃത്യസമയത്തു തന്നെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.'' ഫോഗട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിക്കുകയുണ്ടായി.
ഇന്ത്യയ്ക്കായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു സ്വര്‍ണം നേടിയിട്ടുള്ള താരമാണ് വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha