ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കിക്കോഫ്... രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും

ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കിക്കോഫ്... രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും
കഴിഞ്ഞ സീസണിലെ ബംഗളൂരു എഫ്‌സിയുടെ കടം കൊമ്പന്മാര്‍ വീട്ടുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഒന്‍പതാം സീസണില്‍ ഇരു ടീമുകളും തമ്മിലുള്ള പ്ലേ ഓഫ് മത്സരം വന്‍ വിവാദമായിരുന്നു. ബംഗളൂരുവുമായുള്ള മത്സരത്തിനിടെ കളിക്കാരെയും വിളിച്ച് കളംവിട്ടതിന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വിലക്കിലാണ്.
നാല് കളി കഴിഞ്ഞുമാത്രമേ തിരിച്ചെത്തുകയുള്ളൂ. സഹപരിശീലകന്‍ ഫ്രാങ്ക് ദായുവെനാണ് താല്‍ക്കാലിക ചുമതലയുള്ളത്. ടീമില്‍ വലിയ മാറ്റങ്ങളുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ടീമിലെ 29 അംഗങ്ങളില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഊര്‍ജമായിരുന്ന അഡ്രിയാന്‍ ലൂണയാണ് ക്യാപ്റ്റന്‍.
മുന്നേറ്റക്കാരന്‍ ഗ്രീസിന്റെ ഡയമന്റാകോസാണ് മറ്റൊരു സുപ്രധാനതാരം. ഇവര്‍ ഉള്‍പ്പടെ ആറ് വിദേശ താരങ്ങളാണ് ടീമിലുള്ളത്. രാഹുല്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ നിധീഷ്, വിബിന്‍ മോഹനന്‍, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍.
ഈ സീസണിലെ മത്സരങ്ങളിലെ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരമുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. ഇത്തവണ 12 ടീമുകളാണ് ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്‌സി ആണ് ഐ എസ് എല്ലില്‍ പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്. നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍ മോഹന്‍ ബഗാന്‍ ആണ്.
"
https://www.facebook.com/Malayalivartha