ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സെമിയില്‍...

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം സെമിയില്‍ . വ്യാഴാഴ്ച മലേഷ്യന്‍ വനിതകള്‍ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.
റാങ്കിങ് അടിസ്ഥാനമാക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ മൂലം 15 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ രണ്ട് പന്തുകള്‍ നേരിട്ടതിനു പിന്നാലെ വീണ്ടും മഴയെത്തുകയായിരുന്നു. മഴ തുടര്‍ന്നതോടെ ഒടുവില്‍ മത്സരം ഉപേക്ഷിച്ചു. ബാറ്റെടുത്ത ഇന്ത്യന്‍ താരങ്ങളെല്ലാം തകര്‍ത്തടിച്ച മത്സരത്തില്‍ 39 പന്തില്‍ നിന്ന് അഞ്ച് സിക്സും നാല് ഫോറുമടക്കം 67 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍. ജെമിമ റോഡ്രിഗസ് 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 47 റണ്‍സോടെ പുറത്താകാതെ നിന്നു. 16 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് പുറത്തായ മറ്റൊരു താരം.
റിച്ച ഘോഷ് ഒരു സിക്സും മൂന്ന് ഫോറുമടക്കം വെറും ഏഴ് പന്തില്‍ നിന്ന് 21 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിങ്സ് അഞ്ച് ഓവര്‍ പിന്നിട്ടതിനു പിന്നാലെയാണ് മഴ കാരണം കളി ആദ്യം തടസപ്പെട്ടത് പിന്നീട് മത്സരം 15 ഓവറാക്കി ചുരുക്കി.
"
https://www.facebook.com/Malayalivartha