പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ സഹതാരം കിലിയന്‍ എംബാപ്പെയുമായി തനിക്ക് വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ലയണല്‍ മെസ്സി

പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ സഹതാരം കിലിയന്‍ എംബാപ്പെയുമായി തനിക്ക് വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ലയണല്‍ മെസ്സി. ടീമിലെ മറ്റു സഹതാരങ്ങളെപ്പോലെതന്നെ കിലിയനുമായുള്ള ബന്ധവും മികച്ചതായിരുന്നുവെന്ന് ഒരു ടെലിവിഷന്‍ ഷോയുടെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ മെസ്സി .
യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ജീവിതത്തില്‍ താനും കുടുംബവും ഏറെ സന്തുഷ്ടരാണെന്നും മെസ്സി വിശദമാക്കി. പി.എസ്.ജിയില്‍ കാര്യങ്ങള്‍ ഞാന്‍ വിചാരിച്ച പോലെ നടന്നില്ല. എല്ലാം സംഭവിക്കുന്നതിനു പിന്നില്‍ അതിന്റേതായ കാരണങ്ങളുണ്ടാകുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. പാരിസില്‍ കാര്യങ്ങള്‍ വിചാരിച്ചുപോലെ നടന്നില്ലെങ്കിലും അവിടെയുള്ളപ്പോഴാണ് ഞാന്‍ ലോകചാമ്പ്യനായത്' -മെസ്സി ചൂണ്ടിക്കാട്ടി.
ഖത്തറിലെ ലോകകപ്പ് ജയിച്ച് ഫ്രാന്‍സിലെത്തിയപ്പോള്‍ വിശ്വജേതാവെന്ന നിലയിലുള്ള അംഗീകാരം കിട്ടിയില്ലെന്നും മെസ്സി പറഞ്ഞു. 'അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തവണ ഫ്രാന്‍സ് ലോകകപ്പ് നേടാത്തത് ഞങ്ങള്‍ കാരണമാണെന്ന് കരുതുന്ന സ്ഥലത്തായിരുന്നു ഞാന്‍. ലോകകപ്പ് ജയിച്ച ടീമില്‍ ഞാന്‍ ഒഴികെ ബാക്കി 25 പേര്‍ക്കും അവരുടെ ക്ലബുകളില്‍ നിന്ന് ആദരം ലഭിച്ചിട്ടുണ്ട്. അത് ലഭിക്കാതെ പോയ ഒരേയൊരു കളിക്കാരന്‍ ഞാനായിരുന്നുവെന്നും മെസ്സി .
https://www.facebook.com/Malayalivartha