ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങിലും ഇന്ത്യക്ക് മെഡല്‍ സ്പര്‍ശം....

ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങിലും ഇന്ത്യക്ക് മെഡല്‍ സ്പര്‍ശം. ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. വനിതകളുടെ ഐ.എല്‍.സി.എ -4 ഇനത്തില്‍ 17കാരിയായ നേഹ ഠാകൂറാണ് വെള്ളി സ്വന്തമാക്കിയത്.
27 പോയന്റുമായാണ് നേഹ രണ്ടാമതായത്. തായ്‌ലന്‍ഡിന്റെ നൊപ്പാസോണ്‍ ഖുന്‍ബൂഞ്ചാനാണ് സ്വര്‍ണം. ഭോപാലിനെ നാഷനല്‍ സെയിലിങ് സ്‌കൂളിലാണ് നേഹ പരിശീലിക്കുന്നത്.
പുരുഷന്മാരുടെ ആര്‍.എസ്: എക്‌സ് ഇനത്തില്‍ ഇബാദ് അലിയാണ് വെങ്കലം നേടിയത്. 52 പോയന്റാണ് അലി നേടിയത്.
https://www.facebook.com/Malayalivartha