മംഗോളിയക്കെതിരെ നേപ്പാള്‍ കുറിച്ചത് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിനായി ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടിയ മത്സരത്തില്‍ പിറന്നത് ട്വന്റി20 ക്രിക്കറ്റിലെ ഒരുപിടി അപൂര്‍വ റെക്കോഡുകള്‍.
ഗ്രൂപ്പ് എ മത്സരത്തില്‍ മംഗോളിയക്കെതിരെ നേപ്പാള്‍ കുറിച്ചത് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ നേടിയത്.
ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ബൗളര്‍മാരും കൊടുങ്കാറ്റായ മത്സരത്തില്‍ മംഗോളിയ 13.1 ഓവറില്‍ 41 റണ്‍സിന് ഓള്‍ ഔട്ടായി. 273 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
ട്വന്റി20യിലെ ഏറ്റവും വലിയ വിജയ മാര്‍ജിനാണിത്. നേപ്പാള്‍ തന്നെ നെതര്‍ലന്‍ഡ്‌സിനെ 142 റണ്‍സിന് പരാജയപ്പെടത്തിയ റെക്കോഡാണ് മറികടന്നത്. മത്സരത്തില്‍ നേപ്പാള്‍ ബാറ്റര്‍ ദീപേന്ദ്ര സിങ് ഐറി ട്വന്റി20യിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി സ്വന്തം പേരിലാക്കി. ഒമ്പത് പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
https://www.facebook.com/Malayalivartha