അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ....

അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.
മാഗ്ലെന്‍ താങ് കിപ്ഗെന്‍ ഇരട്ട ഗോള്‍ നേടി. 64, 85 മിനിറ്റുകളിലാണ് താരം ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഗ്വംസാര്‍ ഗോയാരി ആണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്.
ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് എബിന്‍ദാസ് യേശുദാസന് പകരം കിപ്ഗെന്നിനെ കളത്തിലിറക്കുകയായിരുന്നു. ഇതോടെയാണ് കളിമാറിയത്. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
https://www.facebook.com/Malayalivartha