ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ ആദ്യം മെഡല്‍ സ്വന്തമാക്കി ഇന്ത്യ...

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ ആദ്യം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍ ഇനത്തില്‍ അര്‍ജുന്‍ സിങ് - സുനില്‍ സിങ് സലാം സഖ്യമാണ് വെങ്കലം നേടിയത്. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫിനിഷ്.
അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ കടന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു.
നിലവില്‍ 13 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലുമായി 60 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ.
https://www.facebook.com/Malayalivartha