37-ാമത് ദേശീയ ഗെയിംസില്‍ ഇന്നലെ റെക്കാഡ് തിളക്കവുമായി സ്വര്‍ണം നേടി ഹര്‍ഷിത ജയറാം...

37-ാമത് ദേശീയ ഗെയിംസില്‍ ഇന്നലെ റെക്കാഡ് തിളക്കവുമായി സ്വര്‍ണം നേടി ഹര്‍ഷിത ജയറാം. അത്ലറ്റിക്‌സില്‍ മുഹമ്മദ് അനീസ് കേരളത്തിന്റെ ആദ്യ സ്വര്‍ണത്തിന് ഉടമയായി.
വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ്സ്‌ട്രോക്കില്‍ 2 മിനിട്ട് 40.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹര്‍ഷിത റെക്കാഡ് വേഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്.
കര്‍ണാടകയില്‍ പഠിച്ചുവളര്‍ന്ന ഹര്‍ഷിതയുടെ അമ്മയുടെ സ്വദേശം പാലക്കാടാണ്. പുരുഷന്‍മാരുടെ ലോംഗ് ജമ്പില്‍ 8.15 മീറ്റര്‍ ചാടിയാണ് മുഹമ്മദ് അനീസിന്റെ സ്വര്‍ണ നേട്ടം.
ശാരീരിക അസ്വസ്ഥതകള്‍ വകവയ്ക്കതെ ഇന്നലെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലിനിറങ്ങിയ സജന്‍ പ്രകാശ് വെള്ളി നേടി. വനിതകളുടെ 400 മീറ്ററില്‍ പി.ടി ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യു വെങ്കലം കരസ്ഥമാക്കി.
"
https://www.facebook.com/Malayalivartha