ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഫാനായി അറിയപ്പെടുന്ന അങ്കിള്‍ പേഴ്‌സി അന്തരിച്ചു... ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനൊപ്പം അഞ്ച് പതിറ്റാണ്ടോളം നീണ്ട സഞ്ചാരം

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഫാനായി അറിയപ്പെടുന്ന അങ്കിള്‍ പേഴ്‌സി അന്തരിച്ചു... ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനൊപ്പം അഞ്ച് പതിറ്റാണ്ടോളം നീണ്ട സഞ്ചാരം.
രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 87ാം വയസ്സിലാണ് വിടപറയുന്നത്. 1979ലെ ലോകകപ്പ് മുതല്‍ ശ്രീലങ്കക്ക് വേണ്ടി ക്രിക്കറ്റ് മൈതാനങ്ങളില്‍ കൊടി വീശി ആര്‍ത്തുവിളിക്കുന്ന അങ്കിള്‍ പേഴ്‌സി ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കുമെല്ലാം സുപരിചിതനായിരുന്നു.
ശ്രീലങ്കന്‍ ടീം എവിടെ പോകുന്നോ അവിടെയെല്ലാം അദ്ദേഹം രാജ്യത്തിന്റെ നീളന്‍ പതാകയുമായി എത്തിയിട്ടുണ്ടായിരുന്നു. 1996ലെ ലോകകപ്പില്‍ ശ്രീലങ്ക ജേതാക്കളായപ്പോഴാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. അന്ന് രാജ്യത്തിന്റെ പതാകയുമായി ഗ്രൗണ്ട് വലയംവെച്ച അദ്ദേഹം ആരാധകരുടെ മനം കവര്‍ന്നു. 2022ല്‍ രോഗബാധിതനാകുന്നത് വരെ ടീമിനൊപ്പം ലോകസഞ്ചാരം തുടര്‍ന്നു. ഇദ്ദേഹത്തിന്റെ ചികിത്സക്കായി കഴിഞ്ഞ സെപ്റ്റംബറില്‍ ശ്രീലങ്കന്‍ ടീം വന്‍തുക കൈമാറിയിരുന്നു.
.ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യ, മുന്‍ ആള്‍റൗണ്ടര്‍ റസ്സല്‍ ആര്‍നോള്‍ഡ്, മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരെല്ലാം അങ്കിള്‍ പേഴ്‌സിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
"
https://www.facebook.com/Malayalivartha