ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്...

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്. 40 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എന്ന നിലയിലാണ് കിവീസ്.
സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുടെയും സെഞ്ചുറിക്ക് അരികെ പുറത്തായ നായകന്‍ കെയിന്‍ വില്യംസണിന്റെയും പ്രകടനമാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയും കോണ്‍വേയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.
സ്‌കോര്‍ 68-ല്‍ നില്‍ക്കെ ഹസന്‍ അലിയുടെ പന്തില്‍ കോണ്‍വെ പുറത്തായി (39 പന്തില്‍ 35 റണ്‍സ്). പിന്നീട് ഒത്തുചേര്‍ന്ന വില്യംസണ്‍-രവീന്ദ്ര സഖ്യം 180 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. അഞ്ചു റണ്‍സ് അകലെയാണ് വില്യംസണിന് (79 പന്തില്‍ 95 റണ്‍സ്) സെഞ്ചുറി നഷ്ടമായത്.
ഇഫ്തിക്കര്‍ അഹമ്മദിനാണ് വിക്കറ്റ്. നായകന്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ മുഹമ്മദ് വസീമിന്റെ പന്തില്‍ രവീന്ദ്രയും (94 പന്തില്‍ 108 റണ്‍സ്) മടങ്ങി. ലോകകപ്പില്‍ രവീന്ദ്രയുടെ മൂന്നാം സെഞ്ചുറിയാണിത്.ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനല്‍ ലക്ഷ്യമിടുന്ന ഇരുടീമുകള്‍ക്കും മത്സരഫലം നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha