ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണംകൂടി... നിലവില്‍ ഒമ്പതാം സ്ഥാനത്ത്

ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണംകൂടി... നിലവില്‍ ഒമ്പതാം സ്ഥാനത്ത്. ഒരു വെങ്കലവും കിട്ടി. വാട്ടര്‍പോളോയില്‍ വനിതകളാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. നീന്തല്‍ക്കുളത്തില്‍ ഹര്‍ഷിത ജയറാമും പൊന്നണിഞ്ഞു.മേള ഒമ്പതിന് സമാപിക്കാനിരിക്കെ കേരളത്തിന് ഇതുവരെ 15 സ്വര്‍ണവും 18 വെള്ളിയും 19 വെങ്കലവുമാണ് സാമ്പാദ്യം.
നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. 64 സ്വര്‍ണവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. സര്‍വീസസ് രണ്ടാമതും (51 സ്വര്‍ണം) ഹരിയാന (45) മൂന്നാമതുമാണ്. വാട്ടര്‍പോളോ ഫൈനലില്‍ കരുത്തരായ ബംഗാളിനെയാണ് കേരളം കീഴടക്കിയത് (9-7). ആദ്യപകുതിയില്‍ 5 --2ന് കേരളമായിരുന്നു മുന്നില്‍.
എന്നാല്‍, 6--6, 7--7 സ്‌കോറില്‍ ബംഗാള്‍ ഒപ്പമെത്തി. അവസാന മിനിറ്റില്‍ രണ്ടുഗോള്‍ നേടിയാണ് സ്വര്‍ണം ഉറപ്പാക്കിയത്. മൂന്നുവീതം ഗോള്‍ നേടി വി എസ് സുരഭിയും ആര്‍ ആര്‍ കൃപയും തിളങ്ങി. ടീം: ദേവി സന്തോഷ് (ക്യാപ്റ്റന്‍), ആര്‍ ആര്‍ കൃപ, അഞ്ജലി കൃഷ്ണ, എല്‍ അഞ്ജലി, വി എസ് സുരഭി, എസ് വര്‍ഷ, എസ് എ ശിവാനി, എന്‍ എസ് അമിത, എസ് എം മധുരിമ, സഫ സക്കീര്‍, എസ് പി പ്രിയ, ഭദ്ര സുദേവന്‍, എന്‍ എസ് അമൃത, പി എസ് വിനോദ് (പരിശീലകന്‍), മിനിമോള്‍ (മാനേജര്‍).
വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്ട്രോക്കില്‍ ഹര്‍ഷിത ഗെയിംസ് റെക്കോഡോടെ (1.13.89) സ്വര്‍ണം സ്വന്തമാക്കി. 200 ബ്രെസ്റ്റ്‌സ്ട്രോക്കിലും ഹര്‍ഷിതയ്ക്ക് സ്വര്‍ണമുണ്ടായിരുന്നു.അമ്പെയ്ത്ത് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ദശരഥ് രാജഗോപാല്‍ വെങ്കലം നേടി.
"
https://www.facebook.com/Malayalivartha