ദേശീയ ഗെയിംസില്‍ കേരളത്തിന് ആശ്വാസമായി കനോയിങ്-കയാക്കിങ്...

ദേശീയ ഗെയിംസില്‍ കേരളത്തിന് ആശ്വാസമായി കനോയിങ്-കയാക്കിങ്. മാപുസയിലെ ചപ്പോറ നദിയില്‍ നടന്ന മത്സരത്തില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. ഇതോടെ 15 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമായി.
പോയിന്റ് പട്ടികയില്‍ 55 മെഡലുമായി ഒമ്പതാംസ്ഥാനത്താണ്. 67 സ്വര്‍ണമുള്ള മഹാരാഷ്ട്രയാണ് ഒന്നാമത്. സര്‍വീസസ് രണ്ടാമതും ( 52 സ്വര്‍ണം) ഹരിയാന (48 സ്വര്‍ണം) മൂന്നാമതുമാണ്. ഗെയിംസ് വ്യാഴാഴ്ച സമാപിക്കും. കനോയിങ് ഡബിള്‍സില്‍ (സി2) 500 മീറ്ററില്‍ അക്ഷയ സുനില്‍, -മേഘ പ്രദീപ് സഖ്യമാണ് വെള്ളി നേടിയത്.
വനിതകളുടെ കയാക്കിങ് കെ ഒന്ന് 500 മീറ്ററില്‍ ജി പാര്‍വതിയും കെ രണ്ട് 500 മീറ്ററില്‍ ജി പാര്‍വതി, -ട്രീസ ജേക്കബ് സഖ്യവും വെങ്കലം നേടി. നാട്ടില്‍നിന്ന് ബോട്ട് കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ മറ്റു ടീമുകളില്‍നിന്ന് കടം വാങ്ങിയ ബോട്ടുമായായിരുന്നു കേരള താരങ്ങളുടെ മത്സരം. ഇന്ന് നടക്കുന്ന മൂന്ന് ഇനങ്ങളിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.
"
https://www.facebook.com/Malayalivartha