ദേശീയ ഗെയിംസ് ജൂഡോയില്‍ ദമ്പതികളിലൂടെ കേരളത്തിന് ഇരട്ട മെഡല്‍...

ദേശീയ ഗെയിംസ് ജൂഡോയില്‍ ദമ്പതികളിലൂടെ കേരളത്തിന് ഇരട്ട മെഡല്‍. 78 കിലോയില്‍ താഴെയുള്ള വനിതകളുടെ മത്സരത്തില്‍ പി.ആര്‍. അശ്വതി വെള്ളി സ്വന്തമാക്കിയപ്പോള്‍, പുരുഷന്മാരുടെ 100 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഭര്‍ത്താവ് പി.സി. അശ്വിനാണ് വെങ്കലം. ഇതടക്കം ഗെയിംസിന്റെ 12ാം നാള്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും മാത്രമാണ് കേരളത്തിന്റെ ശേഖരത്തിലേക്കെത്തിയത്.
വനിതകളുടെ കയാക്കിങ്ങിലാണ് രണ്ടാം വെങ്കലം. നിലവില്‍ 15 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമായി ഒമ്പതാം സ്ഥാനത്താണ് കേരളം. 68 സ്വര്‍ണവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 54 സ്വര്‍ണവുമായി സര്‍വിസസ് രണ്ടാമതും 50 സ്വര്‍ണവുമായി ഹരിയാന മൂന്നാമതുമാണ്.
ജൂഡോയില്‍ ഉറച്ച സ്വര്‍ണപ്രതീക്ഷയായിരുന്ന പി.ആര്‍. അശ്വതിയെ മണിപ്പൂരിന്റെ ഇന്ദുബാലയാണ് മലര്‍ത്തിയടിച്ചത്. കഴിഞ്ഞ ഗെയിംസില്‍ അശ്വതി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഗോവയില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെപോയി.
ഇടുക്കി സ്വദേശിനിയായ അശ്വതി ജലസേചന വകുപ്പിലെ ജീവനക്കാരിയാണ്. യു.പി താരത്തെ തോല്‍പിച്ചായിരുന്നു കേരള പൊലീസിന്റെ ഭാഗമായ തൃശൂര്‍ സ്വദേശി അശ്വിന്‍ വെങ്കലം നേടിയത്. തൃശൂര്‍ സായിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. കഴിഞ്ഞ ഗെയിംസില്‍ അശ്വിന്‍ മത്സരിച്ചിരുന്നെങ്കിലും മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. വനിതകളുടെ കയാക്കിങ് ടീം ഇനത്തിലാണ് തിങ്കളാഴ്ചത്തെ മറ്റൊരു വെങ്കല നേട്ടം.
"
https://www.facebook.com/Malayalivartha