ലോകകപ്പില്‍ ഇന്ന് സെമി മോഹങ്ങളുമായി ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഇറങ്ങുന്നു.... ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം

ലോകകപ്പില്‍ ഇന്ന് സെമി മോഹങ്ങളുമായി ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവില്‍ പോയിന്റ് പട്ടികയില്‍ പത്ത് പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ എട്ട് പോയിന്റുമായി ആറാം സ്ഥാനത്തും. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ഓസീസ് അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പരാജയപ്പെട്ടു.
പിന്നീട് ശ്രീലങ്കയെയും പാക്കിസ്ഥാനെയും ഓസ്ട്രേലിയ പരാജയപ്പെടുത്തി. നെതര്‍ലന്‍ഡ്സിനെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. പിന്നീട് ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും വീഴ്ത്തി. ബംഗ്ലാദേശിനെയും ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ചാണ് അഫ്ഗാനിസ്ഥാന്‍ എത്തുന്നത്.
ഇന്ന് ഓസ്‌ട്രേലിയയെയും അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന് സെമിഫൈനലില്‍ ഇടം നേടാനാകും. രണ്ടില്‍ ഒരു കളി ജയിച്ചാല്‍ പാകിസ്ഥാന്റെയും ന്യൂസിലന്‍ഡിന്റേയും മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും.
https://www.facebook.com/Malayalivartha