Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

05 MARCH 2024 11:11 AM IST
മലയാളി വാര്‍ത്ത

വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 23 റണ്‍സില്‍ ആര്‍സിബി യുപി വാരിയേഴ്സിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.

യുപിയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ തീര്‍ന്നു. 38 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്സ ഹീലി യുപിക്കായി തിളങ്ങി.

ദീപ്തി ശര്‍മ 22 പന്തില്‍ 33 റണ്‍സും പൂനം ഖമ്നര്‍ 24 പന്തില്‍ 31 റണ്‍സും എടുത്ത് പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞില്ല. മറ്റൊരാളും കാര്യമായ സംഭാവന നല്‍കാഞ്ഞത് യുപിക്ക് തിരിച്ചടിയായി. ആര്‍സിബിക്കായി മലയാളി താരം ആശ ശോഭന, സോഫി ഡിവൈന്‍, സോഫി മൊളിനക്സ്, ജോര്‍ജിയ വേരം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ സ്മൃതി മന്ധാന കത്തുന്ന ഫോം ആവര്‍ത്തിച്ചു.

താരം 50 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്സും സഹിതം 80 റണ്‍സ് വാരി. എല്ലിസ് പെറിയും അര്‍ധ സെഞ്ച്വറി നേടി ടീമിനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. താരം 37 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം 58 റണ്‍സെടുത്തു.

ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്തു.നാലാമതായി ക്രീസിലെത്തിയ റിച്ച ഘോഷ് പുറത്താകാതെ 10 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. താരം രണ്ട് ഫോറും ഒരു സിക്സും പറത്തി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (36 minutes ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (53 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (8 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (8 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (9 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (9 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

Malayali Vartha Recommends