Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും

13 OCTOBER 2026 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസരം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാനായി കോഴിക്കോട് ജില്ല സജ്ജമായി. ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കുകയും ചെയ്യും. കൊല്ലം ജില്ലയിലെ കെ.എൻ.എൻ.എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്. ലക്ഷ്മി നന്ദന രൂപകൽപ്പന ചെയ്ത 'കുട്ടു' എന്ന ചിഹ്നമാണ് കായികമേളയുടെ ഔദ്യോഗിക മാസ്കോട്ട്.

കായിക പ്രതിഭകളും ടീം മാനേജർമാരും ഒഫീഷ്യലുകളും സംഘാടകരുമടക്കം ഏകദേശം 15,000-ത്തോളം പേർ മേളയുടെ ഭാഗമാകുകയും ചെയ്യും. ഒക്ടോബർ 25-ന് 4,000 കായികതാരങ്ങൾ അണിനിരക്കുന്ന വിപുലമായ മാർച്ച് പാസ്റ്റോടെയും 3,000 വിദ്യാർത്ഥികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളോടെയും മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകുന്നതാണ്. ജില്ലയിലുടനീളമുള്ള പത്ത് വേദികളിലായാണ് വിവിധ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 27-ന് ആരംഭിക്കുന്ന പ്രധാന ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റിക്സ് പോരാട്ടങ്ങൾക്ക് എൻഐടി കാലിക്കറ്റ് ക്യാമ്പസ് മുഖ്യവേദിയാകും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800-ഓളം അത്‌ലറ്റുകളാണ് ഇവിടെ ട്രാക്കിലിറങ്ങുക.

ഒക്ടോബർ 30-ന് നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിനും ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ എന്നിവയ്ക്കും എൻഐടി തന്നെ വേദിയാകും. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ അരങ്ങേറുക. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരങ്ങൾ ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും ആൺകുട്ടികളുടെ മത്സരങ്ങൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. കുന്നമംഗലം എച്ച്.എസ്.എസിൽ വടംവലിയും ഇൻക്ലൂസീവ് ക്രിക്കറ്റും നടക്കുമ്പോൾ കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾക്ക് കൊടിയത്തൂർ പിടിഎം എച്ച്.എസ്.എസും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളും ആതിഥേയത്വം വഹിക്കും. ചാത്തമംഗലം ആർഇസി ഗവൺമെന്റ് വിഎച്ച്എസ്എസിൽ യോഗ മത്സരങ്ങളും പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങളും അരങ്ങേറുന്നതാണ്.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായിക മത്സരങ്ങൾ ഇത്തവണത്തെ മേളയുടെ പ്രധാന സവിശേഷതയാണ്. ഒക്ടോബർ 26-ന് നടക്കുന്ന ഈ വിഭാഗത്തിൽ 2,000-ത്തിലധികം കുട്ടികൾ വിവിധ ഇനങ്ങളിലായി തങ്ങളുടെ കായികമികവ് പ്രകടിപ്പിക്കും. ഇതിനുപുറമെ ഗൾഫ് മേഖലയിൽ നിന്നെത്തുന്ന 48 വിദ്യാർത്ഥികൾ അത്‌ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും പങ്കെടുക്കുന്നത് സംസ്ഥാന മേളയ്ക്ക് അന്താരാഷ്ട്ര തലം സമ്മാനിക്കും.

റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലുള്ള 17 ഉപസമിതികളാണ് കായികമേളയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (12 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (41 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends