Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്

13 OCTOBER 2026 07:33 AM IST
മലയാളി വാര്‍ത്ത

ജി.വി. രാജ അവാർഡുകൾ (2025-26 ) സർക്കാർ പ്രഖ്യാപിച്ചു. ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ലഭ്യമായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനൽ പ്രവേശനം, കോണ്ടിനെൻ്റൽ ടൂറുകളിലെ വിജയങ്ങൾ എന്നിവയ്ക്കാണ് പുരസ്കാരമുള്ളത്.
അതേസമയം വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്കാണ് പുരസ്കാരം.ഏഷ്യൻ വനിതാ ടീം ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം, കോമൺവെൽത്ത് ഗെയിംസിൽ ടീം വെങ്കലവും വനിതാ ഡബിൾസ് വെങ്കലവും, ഏഷ്യൻ മിക്സഡ് ടീം വെങ്കലം, ഓൾ ഇംഗ്ലണ്ട് സെമി ഫൈനൽ പ്രവേശനം എന്നീ നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭ്യമായത്.

ആൻസി സോജൻ ഉൾപ്പെടെയുള്ള താരങ്ങളുടെ ദേശീയ-അന്തർദേശീയ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പരിശീലകനായ അനൂപ് ജോസഫിനാണ് . ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച കായിക പരിശീലകനുള്ള അവാർഡ്.

മികച്ച സ്പോർട്സ് ദൃശ്യമാധ്യമ പരിപാടിക്കുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ശ്രാവണ്‍ കൃഷ്ണയ്ക്ക് ലഭ്യമായി. വിഴിഞ്ഞത്ത് നിന്നുള്ള സഞ്ജു സാംസണിന്റെ വളർച്ചയെ കുറിച്ചുള്ള റിപ്പോർട്ടിനാണ് അംഗീകാരം. മികച്ച സ്പോർട്സ് ലേഖകനുള്ള അവാർഡ് മലയാള മനോരമയിലെ അജയ് ബെന്‍ എന്നിവർക്കാണ് ലഭിച്ചത്.ആജീവനാന്ത മികവിനുള്ള സുരേഷ് ബാബു പുരസ്‌കാരത്തിന് ഡോ.പി.ടി.ജോസഫാണ് അർഹനായത്.

കായിക പരിശീലനം, കായിക വിദ്യാഭ്യാസം, സർവകലാശാല തലങ്ങളിലെ കായിക അടിസ്ഥാന സൗകര്യ വികസനം, കായിക ഭരണനിർവ്വഹണം എന്നീ മേഖലകളിലെ ദീർഘകാല സേവനമാണ് പി.ടി.ജോസഫിനെ അവാർഡിന് അർഹനാക്കിയത് .

ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമാണ് ജി വി രാജ അവാർഡ്. അന്തർദേശീയ പാരാ പവർലിഫ്റ്റിംഗ് മത്സരങ്ങളിലെ മെഡൽ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ പാരാ കായികരംഗത്ത് പ്രചോദനമായ പവർമാൻ ജോബി മാത്യുവിനും ഇന്ത്യൻ ഫുട്ബോൾ ടീമിനെയും കേരളത്തെയും പ്രതിനിധീകരിച്ച് ഗോൾകീപ്പറായും ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച് സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നേട്ടങ്ങൾ കൊയ്ത വിക്ടർ മഞ്ഞിലയ്ക്കും അവാർഡ് കമ്മിറ്റി പ്രത്യേക അംഗീകാരം രേഖപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (3 minutes ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (8 minutes ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (29 minutes ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (48 minutes ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (4 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (4 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (7 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (7 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (7 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (7 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (7 hours ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (7 hours ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (7 hours ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (7 hours ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (7 hours ago)

Malayali Vartha Recommends