Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ആകാംക്ഷയോടെ കായികലോകം... പാരിസ് ഒളിംപിക്‌സിന് ഇന്ന് കൊടിയിറക്കം...

11 AUGUST 2024 10:28 AM IST
മലയാളി വാര്‍ത്ത

പാരിസ് ഒളിംപിക്‌സിന് ഇന്ന് കൊടിയിറക്കം. ഉദ്ഘാടന ചടങ്ങില്‍ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപന ചടങ്ങില്‍ ഇനി എന്താകുമെന്ന ആകാംക്ഷയിലാണ് കായിക ലോകം..


പതിനഞ്ച് പകല്‍ രാവുകള്‍ക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കി കാത്തിരിക്കുന്നുണ്ട് സ്റ്റെഡ് ദെ ഫ്രാന്‍സ്. സെന്‍ നദിക്കരയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന സമാപന ചടങ്ങുകള്‍ എണ്‍പതിനായിരം പേര്‍ക്കൊരുമിച്ച് കാണാനാകും.



ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസും ബെല്‍ജിയന്‍ ഗായിക ആഞ്ജലെയുമെല്ലാം താരനിബിഡമായ ആഘോഷ രാവിനെത്തും. താരങ്ങളുടെ പരേഡിനുശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചല്‍സിന് കൈമാറും.


ഇന്ത്യന്‍ സംഘത്തിന്റെ പതാക വാഹകരായി മലയാളി താരം പി ആര്‍ ശ്രീജേഷും മനു ഭാക്കറും മുന്നില്‍ നിന്ന് നയിക്കും. അവസാന ദിനം ഇന്ത്യക്ക് മത്സരങ്ങളില്ല. ടോക്കിയോയിലെ ഏഴ് മെഡലെന്ന നേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായാണ് ഇന്ത്യ പാരീസില്‍ നിന്ന് മടങ്ങുന്നത്.



വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ അനുകൂല വിധിയുണ്ടായാല്‍ ഇന്ത്യയുടെ മഡല്‍ നേട്ടം ടോക്കിയോക്ക് ഒപ്പമെത്തും. നിലവില്‍ മെഡല്‍ പട്ടികയില്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ.

വനിതകളുടെ മാരത്തണ്‍, സൈക്ലിംഗ്, ഗുസ്തി, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ഇനങ്ങളിലാണ് ഇന്ന് ഫൈനല്‍ നടക്കുക. മെഡല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി അവസാന ദിവസവും അമേരിക്കയും ചൈനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 39 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലുവുമായി അമേരിക്ക തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (1 hour ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (1 hour ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (2 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (2 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (2 hours ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (3 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (4 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (4 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (4 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (5 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (5 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (5 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (5 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (6 hours ago)

Malayali Vartha Recommends