Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാരാലിമ്പിക്‌സ് മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് സര്‍വകാല റെക്കോഡ്...

04 SEPTEMBER 2024 11:02 AM IST
മലയാളി വാര്‍ത്ത

പാരാലിമ്പിക്‌സ് മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് സര്‍വകാല റെക്കോഡ്. മെഡല്‍നേട്ടം 20 കടന്നതോടെ ടോക്കിയോ പാരാലിമ്പിക്‌സിലെ നേട്ടം മറികടക്കുകയായിരുന്നു. 19 മെഡലുകളാണ് ടോക്യോയില്‍ ഇന്ത്യ നേടിയത്.

മൂന്ന് സ്വര്‍ണം, ഏഴ് വെള്ളി, പത്ത് വെങ്കലം എന്നിങ്ങനെയാണ് പാരിസിലെ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്. കൂടുതല്‍ മത്സരങ്ങളില്‍ ഫൈനല്‍ റൗണ്ടിലേക്ക് എത്തിയതിനാല്‍ മെഡല്‍ നേട്ടം വീണ്ടും ഉയരുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷയുള്ളത്.

പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലേഖര, ബാഡ്മിന്റന്‍ സിംഗ്ള്‍സില്‍ നിതേഷ് കുമാര്‍, ജാവലിനില്‍ സുമിത് ആന്റില്‍ എന്നിവരാണ് പാരിസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍.

ശരത് കുമാര്‍ (ഹൈജമ്പ്), മനിഷ് നര്‍വാള്‍ (ഷൂട്ടിങ് - പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍), യോഗേഷ് കതുനിയ (ഡിസ്‌കസ് ത്രോ), തുളസിമതി മുരുഗേശന്‍ (വിമന്‍സ് ബാഡ്മിന്റന്‍ സിംഗ്ള്‍സ്), നിഷാദ് കുമാര്‍ (ഹൈജമ്പ്), സുഹാസ് യതിരാജ് (മെന്‍സ് ബാഡ്മിന്റന്‍ സിംഗ്ള്‍സ്), അജീത് സിങ് (ജാവലിന്‍) എന്നിവര്‍ വെള്ളി സ്വന്തമാക്കി.

മോണ അഗര്‍വാള്‍ (വനിതാ വിഭാഗം ഷൂട്ടിങ് - 10 മീറ്റര്‍ എയര്‍ റൈഫിള്‍), പ്രീതി പാള്‍ (100 മീറ്റര്‍ സ്പ്രിന്റ്), പ്രീതി പാള്‍ (200 മീറ്റര്‍ സ്പ്രിന്റ്), റുബിന ഫ്രാന്‍സിസ് വനിതാ വിഭാഗം ഷൂട്ടിങ് - 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), മനിഷ രാംദാസ് (വനിതാ സിംഗ്ള്‍സ് ബാഡ്മിന്റന്‍), രാകേഷ് കുമാര്‍ / ശീതള്‍ ദേവി (മിക്‌സ്ഡ് ടീം കോംപൗണ്ട്), നിത്യശ്രീ ശിവന്‍ (ബാഡ്മിന്റന്‍ സിംഗ്ള്‍സ്), മാരിയപ്പന്‍ തങ്കവേലു (ഹൈജമ്പ്), ദീപ്തി ജീവന്‍ജി (400 മീറ്റര്‍ ഓട്ടം), സുന്ദര്‍ സിങ് ഗുര്‍ജര്‍ (ജാവലിന്‍) എന്നിവര്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാക്കളായി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (3 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (3 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (3 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (4 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (4 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (4 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (5 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (5 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (5 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (6 hours ago)

Malayali Vartha Recommends