സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വനിത കിരീടം സാനിയഹിംഗിസ് സഖ്യത്തിന്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വനിത കിരീടം സാനിയ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇരുവരുടെയും തോല്‍വി അറിയാതെയുള്ള തുടര്‍ച്ചയായ 40ാം മത്സരമായിരുന്നു. ഫൈനലില്‍ വേറ ദശ്‌വിനബാര്‍ബറോ ക്രെജിക്കോവ സഖ്യത്തെ അനായാസമായി തൂത്തെറിഞ്ഞാണ് ഇന്ത്യസ്വിസ് സഖ്യം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കിരീടത്തില്‍ മുത്തമിട്ടത്. 63, 61 എന്ന സ്‌കോറിനായിരുന്നു ഇന്ത്യസ്വിസ് സഖ്യത്തിന്റെ ജയം.
ഈ വര്‍ഷം ഇത് നാലാമത്തെ കിരീടമാണ് സാനിയയും ഹിംഗിസും ചേര്‍ന്ന് സ്വന്തമാക്കിയത്. തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കാര്‍ഡിലേക്ക് സാനിയ സഖ്യത്തിന് ഇനി നാലു വിജയങ്ങളുടെ അകലം മാത്രമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha