ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍ ആറാം സ്ഥാനത്ത്

ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്‌വാള്‍ ആറാം സ്ഥാനത്ത്. മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയാണ് സൈന ആറാം സ്ഥാനത്തേക്കു താഴ്ന്നത്. 73,222 പോയിന്റാണ് സൈനയ്ക്കുള്ളത്. ഓള്‍ ഇംഗ്ലണ്്ട് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതാണ് സൈനയ്ക്കു തിരിച്ചടിയായത്. കൂടാതെ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും സൈനയ്ക്കു സാധിച്ചില്ല. അതേസമയം, ഇന്ത്യയുടെ പി.വി. സിന്ധു പുതുക്കിയ റാങ്കിംഗില്‍ 11-ാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ, 12-ാം സ്ഥാനത്തായിരുന്നു സിന്ധു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha