ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സുരുചി സിങ്ങും കമല്‍ജീതുമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ 484.6 ടോട്ടല്‍ സ്‌കോര്‍ നേടിയ ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ പുതിയ റെക്കോര്‍ഡും തിരുത്തിക്കുറിക്കുകയും ചെയ്തു.
വ്യക്തിഗത ഇനങ്ങളിലെ നിരാശാജനകമായ പ്രകടനമായിരുന്നെങ്കിലും സുരുചിയും കമല്‍ജീതും യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ റൗണ്ടില്‍ 196 പോയിന്റ് നേടിയ ഇന്ത്യന്‍ ജോഡി, രണ്ടാം റൗണ്ടില്‍ 195 പോയിന്റ് കൂടി നേടി ആകെ സ്‌കോര്‍ 391-ല്‍ എത്തിച്ചു.
ഇതോടെ ഫൈനല്‍ പ്രവേശനം ഉറപ്പായി. മൂന്നാം റൗണ്ടില്‍ 196 പോയിന്റ് കൂടി നേടിയതോടെ അവരുടെ ആകെ സ്‌കോര്‍ 587 ആയി ഉയര്‍ന്നു. ഇതില്‍ 29 തവണ 'ഇന്നര്‍ 10' (ഏറ്റവും കൃത്യമായ ലക്ഷ്യസ്ഥാനം) നേടാനും കഴിഞ്ഞു. ഈ ആഴ്ച ആദ്യം ഇന്ത്യയ്ക്കായി വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡലാണ്.
"
https://www.facebook.com/Malayalivartha


























