സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി മതിയായ വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെയാണ് നിയന്ത്രണം ഒഴിവാക്കാനാകുന്നത്. കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല. നിലവിൽ ഇന്നും നാളെയും നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്.
കേന്ദ്ര വിഹിതമായി 1750 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നു. ഇതിന് പുറമെ ദീർഘകാല കരാർ പ്രകാരമുള്ള 670 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചു തുടങ്ങി.
പവർ എക്സ്ചേഞ്ച് വഴിയും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. റിയൽ ടൈം മാർക്കറ്റിലും ഡേ എഹെഡ് മാർക്കറ്റിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനായി കഴിയുന്നുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























