തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിപ്പ്. രാത്രി എട്ട് മണി വരെയാണ് വെള്ളം മുടങ്ങുക. അറ്റകുറ്റപ്പണി നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിച്ചു.
കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ് തകരാറായതിൻ്റെ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് ഇന്നലെ 9 മണി മുതൽ ഇന്ന് 8.00 മണി വരെ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .റ്റി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും.
ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുത്തു കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്നും അധികൃതർ .
https://www.facebook.com/Malayalivartha
























