ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായി പി.ആര്‍ ശ്രീജേഷ്

ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ നിയമിച്ചു. ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിനെ നയിക്കും. ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് ശ്രീജേഷ് നായകനാക്കിയത്. ഇത് ആദ്യമായാണ് ഒരു മലയാളി ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനാകുന്നത്.
അസ്ലന് ഷാ കപ്പില്‍ ശ്രീജേഷിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. റിയോ ഒളിമ്പിക്സിനു മുമ്പായി ഇന്ത്യയുടെ അവസാന ടൂര്‍ണമെന്റാണ് ജൂണ്‍ 10 മുതല്‍ 17 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha