ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ്-ഹിന്‍ജിസ് സഖ്യത്തിന് കിരീടം; പെയ്‌സിന് കരിയര്‍ സ്ലാം

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്- മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം കിരീടം നേടി. ആവേശം മുറ്റി നിന്ന ഫൈനല്‍ മത്സരത്തില്‍ സാനിയ മിര്‍സ ഐവാന്‍ ഡോഡിജ് സഖ്യത്തിനെയാണ് പരാജയപ്പെടുത്തിയത്.
ടൈ ബ്രേക്കര്‍ വരെ നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് പെയ്‌സ്-ഹിന്‍ജിസ് സഖ്യം കിരീടം സ്വന്തമാക്കിയത്. പെയ്‌സിന്റെ പതിനെട്ടാമത് ഗ്ലാന്‍സ്‌ലാം കിരീടമാണിത്.
മാത്രവുമല്ല മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സിന്റെ കരിയര്‍ ഗ്രാന്‍സ്ലാം കൂടിയാണിത്. കരിയര്‍ ഗ്രാന്‍സ്ലാം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പെയ്‌സ്.
ഡബിള്‍സില്‍ എല്ലാ ഗ്രാന്‍സ്ലാമുകളും നേടുന്ന അപൂര്‍വ ബഹുമതിയും ഇരുവരും സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha