ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ രണ്ടുവട്ടം ജേതാവാകുന്ന ആദ്യ താരമായി സൈന

ഇന്ത്യയുടെ വനിതാ താരം സൈന നെഹ്‌വാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം നേടി. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ 1121, 2114, 2119 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. ലോക എട്ടാം നമ്പര്‍ താരമായ സൈനയുടെ സീസണിലെ ആദ്യ കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൈന രണ്ടാമത്തെ കിരീടം കൂടിയാണ്. 2014 ലാണ് ആദ്യമായി ജേതാവായത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടുവട്ടം ജേതാവാകുന്ന ആദ്യ താരമാണു സൈന. നവംബറില്‍ നടന്ന ചൈനാ ഓപ്പണിനു ശേഷം സൈന മത്സരിക്കുന്ന ആദ്യ ഫൈനല്‍ കൂടിയാണിത്. അന്ന് ചൈനയുടെ ലീ സുറേയോടു സൈന തോറ്റിരുന്നു. കിരീട നേട്ടം സൈനയുടെ റിയോ ഒളിമ്പിക്‌സിലെ മെഡല്‍ സാധ്യത വര്‍ധിപ്പിച്ചു. സൈന പഴയ മികവിലേക്കെത്തിയെന്ന് കോച്ചും മലയാളിയുമായ വിമല്‍ കുമാര്‍ പറഞ്ഞു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടാന്‍ സൈനയ്ക്കായിരുന്നു. സണ്ണിനെതിരേ മികച്ച റെക്കോഡുമായാണ് സൈന ഫൈനലില്‍ കളിക്കാനിറങ്ങിയത്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണു സൈന തോറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha