ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം: സിന്ധുവിനു പിന്നാലെ സൈനയും സെമിയില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പി.വി.സിന്ധു സെമിയിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ ബാഡ്മിന്റണിലെ മറ്റൊരു സൂപ്പര്‍ താരമായ സൈന നെഹ്‌വാളും സെമില്‍ കടന്നു. സ്‌കോട്‌ലന്റ് താരം കിര്‍സ്റ്റി ഗിമറിനെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ചാണ് സൈന ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍: 2119, 1821, 2115.
2015ലെ ജക്കാര്‍ത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ സൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഗിമര്‍ ഉയര്‍ത്തിയത്. ഒരു മണിക്കൂര്‍ 14 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ സൈന വരുത്തിയ അനാവശ്യ പിഴവുകളാണ് രണ്ടാം സെറ്റ് ഗിമറിന് അനുകൂലമാക്കിയത്.
നേരത്തെ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് പി.വി. സിന്ധു ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചത്. ലോക ബാഡ്മിന്റണില്‍ രണ്ടു തവണ വെങ്കലം സ്വന്തമാക്കിയ സിന്ധു വെറും 39 മിനിറ്റിലാണ് എതിരാളിയെ ക്വാര്‍ട്ടറില്‍ കശക്കിയെറിഞ്ഞത്. 2114, 219നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.
https://www.facebook.com/Malayalivartha