യുഎസ് ഓപ്പണിൽ നദാലിന് വിജയത്തുടക്കം

യുഎസ് ഓപ്പണിൽ സ്പെയിനിന്‍റെ റാഫേൽ നദാലിന് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ സെർബിയയുടെ ദുസാൻ ലജോവികിനെയാണ് നദാൽ കെട്ടുകെട്ടിച്ചത്. സ്കോർ: 7-6, 6-2, 6-2. കഴിഞ്ഞയാഴ്ചയാണ് നദാൽ എടിപി റാങ്കിംഗിൽ മുന്നിലെത്തിയത്. ജപ്പാന്‍റെ തരോ ഡാനിയലും അമേരിക്കയുടെ ടോമി പോളും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് രണ്ടാം റൗണ്ടിൽ നദാലിന്‍റെ എതിരാളി. 2010ലും 2013ലും നദാൽ യുഎസ് ഓപ്പൺ കിരീടം ചൂടിയിരുന്നു.
https://www.facebook.com/Malayalivartha