ഗ്രാന്‍ഡ് സ്ലാം കിരീടം; ഫെഡറര്‍ പുറത്ത്: നദാല്‍-ദെല്‍പോട്രോ സെമി

20-ാം ഗ്രാന്‍ഡ് സ്‌ളാം കിരീടത്തിലേക്കുള്ള റോജര്‍ ഫെഡററുടെ കുതിപ്പിന് യുവാന്‍ മാര്‍ടിന്‍ ദെല്‍പോട്രോ തടയിട്ടു. യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഈ അര്‍ജന്റീനക്കാരന്‍ ഫെഡററെ നാലുസെറ്റ് പോരാട്ടത്തില്‍ കീഴടക്കി (7-5, 3-6, 7-6 (8), 6-4). റാഫേല്‍ നദാല്‍ റഷ്യയുടെ യുവതാരം ആന്‍ഡ്രി റുബ്‌ളെവിനെ കീഴടക്കി സെമിയിലെത്തി (6-1, 6-2, 6-2). ഇന്ന് നടക്കുന്ന സെമിയില്‍ നദാലും ദെല്‍പോട്രോയും ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ കെവിന്‍ ആന്‍ഡേഴ്‌സണും പാബ്‌ളോ കറേനോ ബുസ്റ്റയും മത്സരിക്കും. വനിതകളില്‍ അമേരിക്കന്‍ സെമിയാണ്. കൊകൊ വാന്‍ഡെവെ മാഡിസണ്‍ കീസിനെയും സെറീന വില്യംസ് സൊളെയ്ന്‍ സ്റ്റീഫന്‍സിനെയും നേരിടും.
ഫെഡറര്‍നദാല്‍ സ്വപ്നസെമിക്ക് കാത്തുനിന്നവരെ ദെല്‍പോട്രോ നിരാശരാക്കി. യുഎസ് ഓപ്പണില്‍ ഫെഡററും നദാലും ഇതുവരെ മുഖാമുഖം വന്നിട്ടില്ല. 24-ാം സീഡായ ദെല്‍പോട്രോക്കെതിരെ ഫെഡറര്‍ ജയം പ്രതീക്ഷിച്ചു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും നേടിയ ഈ മുപ്പത്താറുകാരന്‍ മികച്ച ഫോമിലായിരുന്നു. 2008നുശേഷം യു എസ് ഓപ്പണ്‍ നേടുമെന്ന പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ പിഴവുകള്‍ സ്വിസ് താരത്തിന് വിനയായി. ഇടയ്ക്ക് പുറംവേദനയും അലട്ടി. ആകെ അഞ്ച് ഇരട്ടപ്പിഴവുകളാണ് ഫെഡറര്‍ വരുത്തിയത്.
കരുത്തുറ്റ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍കൊണ്ടാണ് ദെല്‍പോട്രോ ഫെഡററെ വിഷമിപ്പിച്ചത്. ആദ്യസെറ്റിന്റെ 11ാമത്തെ ഗെയിമില്‍ ഫെഡറര്‍ വരുത്തിയ ഇരട്ടപ്പിഴവ് ദെല്‍പോട്രോയ്ക്ക് അവസരം നല്‍കി. പിന്നാലെ തകര്‍പ്പനൊരു ഫോര്‍ഹാന്‍ഡ് വിന്നറിലൂടെ ദെല്‍പോട്രോ ഫെഡററുടെ സെര്‍വ് ഭേദിച്ചു. അടുത്ത സെര്‍വ് നിലനിര്‍ത്തുകയും ചെയ്തു.
രണ്ടാമത്തെ സെറ്റില്‍ ഫെഡറര്‍ തിരിച്ചുവന്നു. നാലാമത്തെ ഗെയിമില്‍ ദെല്‍പോട്രോയുടെ സെര്‍വ് ഭേദിച്ചു. 18 വിന്നറുകളാണ് രണ്ടാം സെറ്റില്‍ സ്വിസ് താരം തൊടുത്തത്. പക്ഷേ, ആ ആധിപത്യം നിലനിര്‍ത്താനായില്ല ഫെഡറര്‍ക്ക്. മൂന്നാം സെറ്റില്‍ ദെല്‍പോട്രോ തുടര്‍ച്ചയായ മൂന്ന് ഗെയിം നേടി ഫെഡററെ സമ്മര്‍ദത്തിലാക്കി. 14ന് പിന്നിട്ടുനില്‍ക്കെ ഫെഡറര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടു. ടൈബ്രേക്കില്‍ ഒരുഘട്ടത്തില്‍ 64ന് മുന്നിലായിരുന്നു ഫെഡറര്‍. തുടര്‍ന്ന് രണ്ട് പിഴവുകള്‍ ഫെഡററുടെ വിധിയെഴുതി. ഒടുവില്‍ ദെല്‍പോട്രോ മിന്നുന്നൊരു ബാക്ക്ഹാന്‍ഡ് വോളിയിലൂടെ സെറ്റ് സ്വന്തമാക്കി.
നാലാമത്തെ സെറ്റില്‍ ഫെഡറര്‍ തളര്‍ന്നു. അഞ്ചാമത്തെ ഗെയിമില്‍ സെര്‍വ് നഷ്ടമായ സ്വിസുകാരന്‍ പിന്നെ തിരിച്ചുവന്നില്ല. ഒമ്പതാമത്തെ ഗെയിമില്‍ ദെല്‍പോട്രോ തൊടുത്ത ഫോര്‍ഹാന്‍ഡ് വിന്നര്‍ ഫെഡററെ ടൂര്‍ണമെന്റില്‍നിന്ന് പുറത്താക്കി.
നദാല്‍ അനായാസം മുന്നേറി. റുബ്‌ളെവിനെതിരെ ആകെ 92 പോയിന്റാണ് നദാല്‍ നേടിയത്. പിഴവുകളും കുറവായിരുന്നു. ഏഴുതവണ റഷ്യക്കാരന്റെ സെര്‍വും ഭേദിച്ചു. റുബ്‌ളെവ് ആകെ 53 പോയിന്റാണ് നേടിയത്.
വനിതകളില്‍ ഒന്നാം സീഡ് ചെക് റിപ്പബ്‌ളിക്കിന്റെ കരോളിന്‍ പ്‌ളിസ്‌കോവയെ കൊകൊ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി (7-6 (4), 6-3). എസ്‌തോണിയയുടെ കായി കനേപിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയായിരുന്നു കീസിന്റെ മുന്നേറ്റം (6-3, 6-3).
https://www.facebook.com/Malayalivartha