മുഖം തിളങ്ങാന്

ചര്‍മത്തിനു നല്ല നിറം വേണമെന്നു കരുതുന്നവരാണ് ഏറെയുമുള്ളത്്. കാഴ്ചയില്‍ നല്ല ലുക്കും തിളങ്ങുന്ന ചര്‍മവുമാണു യഥാര്‍ഥത്തില്‍ സൗന്ദര്യത്തിന്റെ ലക്ഷണം. കൃത്യമായ പരിചരണം നല്‍കിയാല്‍ ചര്‍മത്തിന്റെ തിളക്കവും പുതുജീവനും എന്നും നിലനിര്‍ത്താനാവും.
ഒരു ചെറിയ സ്പൂണ്‍ ബദാം പൊടിച്ചതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്തു മുഖത്തുപുരട്ടുന്നതു മുഖത്തെ മൃതചര്‍മ്മങ്ങളെ ഇല്ലാതാക്കും. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിന് ശേഷം തണുത്ത വെള്ളമോ റോസ് വാട്ടറോ കൊണ്ടു കഴുകുക. ഇരുണ്ടതും വരണ്ടതുമായ ചര്‍മത്തിനു നിറവുംമൃദുത്വവും നല്‍കും.
തൈര്, നാരങ്ങാനീര്, തേന്‍ ഇവ ഓരോ ചെറിയ സ്പൂണ്‍ വീതെമടുത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കണം.
കടലമാവ് , മഞ്ഞള്‍പ്പൊടി ഇവ ഒരു ചെറിയ സ്പൂണ്‍ വീതമെടുത്ത് അരക്കപ്പ് തൈരില്‍ ചേര്‍ത്തു മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളത്തില്‍ കഴുകുക.
ഒരു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ ഒരു ചെറിയ സ്പൂണ്‍ പാല്‍പ്പാട ചേര്‍ത്തു മുഖത്തും ചുണ്ടുകളിലും പുരട്ടിയാല്‍ നിറം വര്‍ധിക്കും
ഓട്‌സ് പെടിച്ചതു രണ്ടു ചെറിയ സ്പൂണ്‍ എടുക്കുക. ഇതില്‍ ഒരു ചെറിയ സ്പൂണ്‍ തക്കാളി നീര് ചേര്‍ത്തു മിശ്രിതമാക്കി മുഖത്തും ചുണ്ടുകളിലും. പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.
ഒരു തക്കാളിയുെട ഇടത്തരം വലുപ്പമുള്ള കഷണം അരച്ചെടുക്കുക. ഇതില്‍ രണ്ടോ മൂന്നോ ചെറിയ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. മുഖത്തും ചുണ്ടുകളിലും പുരട്ടി പതിനഞ്ച് മിനിറ്റിനുശേഷം വെള്ളം കൊണ്ട് കഴുകുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha