മാംഗോ ജൂബിലീ തയ്യാറാക്കാം

മാങ്ങ ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ ഡസേര്‍ട്ടാണിത്.
ആവശ്യമായ ചേരുവകള്‍:
മാങ്ങ കുഴമ്പുരൂപത്തില്‍ : ഒരു കപ്പ്
മാങ്ങ : ചെറിയ കഷണങ്ങളാക്കിയത്
നാരങ്ങാ ജ്യൂസ് : അരക്കപ്പ്
പഞ്ചസാര : അരക്കപ്പ്
കോണ്‍ഫ്‌ളോര്‍ : ഒന്നര ടേബിള്‍ സ്പൂണ്‍
വാനില ഐസ്‌ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാങ്ങ കുഴമ്പ് അടി കട്ടിയുള്ള ഒരു പാനില്‍ ചെറിയ തീയില്‍ ചൂടുക്കുക.
തിളച്ചതിനുശേഷം മാങ്ങാ കഷണങ്ങള്‍ ഇതിലേക്ക് ഇടുക.
അതിലേക്ക് പഞ്ചസാരയും ഓറഞ്ച് ജ്യൂസും ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കുക.
കോണ്‍ഫ്‌ളോറും വാനിലയും നന്നായി യോജിപ്പിച്ച് ഇതിലേക്കു ചേര്‍ക്കുക. മൂന്നു നാലു മിനിറ്റിനുശേഷം വാങ്ങിവെക്കാം.
https://www.facebook.com/Malayalivartha