കറി പായസം

മലബാര്‍ പായസം, കടലയ്ക്ക കറി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പായസം മലബാറിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒന്നാണ്. റംസാന്‍ വിഭവങ്ങളിലും പെരുന്നാള്‍ വിഭവങ്ങളിലും ഒരു കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു ഇത്.
ചേരുവകള്‍:
കടലപ്പരിപ്പ്: ഒരു കപ്പ്
അരിപ്പൊടി: അരക്കപ്പ്
തേങ്ങ: ഒന്ന്
പഞ്ചസാര: ആവശ്യത്തിന്
എലയ്ക്കാപ്പൊടി: അരടീസ്പൂണ്‍
കൈമ അരി (കുതിര്‍ത്തത്): ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് വെള്ളത്തില്‍ നാലഞ്ചു മണിക്കൂര്‍ കുതിര്‍ത്തിടുക. തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ എന്നിവ എടുത്തുവയ്ക്കുക. അല്പം രണ്ടാം പാലില്‍ കുതിര്‍ത്തെടുത്ത കടലപ്പരിപ്പ് വേവിക്കുക.
അരിപ്പൊടിയില്‍ അല്പം ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു കുഴച്ച് ചെറിയ കടലമണിയുടെ രൂപത്തില്‍ ഉരുട്ടി ആവിയില്‍ വേവിച്ചെടുക്കുക.
തേങ്ങയുടെ ഒന്നാം പാലില്‍ കൈമ അരി അരച്ചതും കടലപ്പരിപ്പ് വേവിച്ചതും അരി പിടിയും ചേര്‍ത്ത് അടുപ്പില്‍വെച്ച് ചെറുതായി തിളക്കുമ്പോള്‍ പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കിവെയ്ക്കുക.
ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പും കിസ്മിസും ഉപയോഗിച്ച് നെയ്യില്‍ വറവിടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha