Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്....ഒരു പ്രവാസി യുവാവിന് സംഭവിച്ച ദുരന്തം വായിച്ചുനോക്കൂ?

28 JUNE 2017 08:33 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ എല്ലാവരും സമയലാഭത്തിനും ജോലി എളുപ്പത്തിനും വേണ്ടി ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുകയാണ്. മുമ്പൊക്കെ പ്രവാസികളായ യുവാക്കളാണ് ഫാസ്റ്റ് ഫുഡിനെ ആശ്രയിച്ചിരുന്നത്. അതിന് കാരണവുമുണ്ടായിരുന്നു. അവര്‍ക്ക് ജോലിസ്ഥലങ്ങളില്‍ അവര്‍ക്ക് അതിനുള്ള സമയവും സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ നോക്കുന്നത് ഭക്ഷണം പാകം ചെയ്യുന്നസമയം കൂടി ഓവര്‍ടൈം ജോലിചെയ്താല്‍ അതാണ് ലാഭമെന്നതാണ്. കൂടാതെ ഫാസ്റ്റ്ഫുഡാകുമ്പോള്‍ നല്ല രുചികരമായ ഭക്ഷണവും കഴിക്കാം. ഇപ്പോള്‍ മലയാളികളും ഈ ശീലം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ചിന്തിക്കുന്നവര്‍ ഒരു കാര്യം മാത്രം ചിന്തിക്കുന്നില്ല. ഫാസ്റ്റ് ഫുഡ് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷങ്ങള്‍. സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്ന സമയം കൂടി ഒവര്‍ടൈം ചെയ്ത് ഉണ്ടാക്കുന്ന പണം കൊണ്ട് ഇത് മൂലം ഉണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ കഴിയാല്ലായെന്ന്. അടുത്തായി വാഡ്‌സ് ആപ്പില്‍ വന്ന ഒരു സഹോദരന്റെ മെസ്സേജ് വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും എത്ര വലിയ ദുരന്തമാണ് അദ്ദേഹം നേരിട്ടതെന്ന്. അദ്ദേഹം ഉണ്ടാക്കിയ പണം കൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം.

അദ്ദേഹത്തിന്റെ വാഡ്‌സ് ആപ്പ് മെസ്സേജ് വായിക്കാം...

സഹോദരാ,എന്റെ പേര് അഹമദ്

ഈ എഴുത്ത് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ ഞാനീ ലോകത്ത് ഉണ്ടാവില്ല. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍ നഗരങ്ങളിലും തിരക്ക് പിടിച്ച ജോലി ചെയിതു ജീവിക്കുന്ന എന്റെ സഹോദരങ്ങളായ മലയാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ എന്റെ അനുഭവകഥ എഴുതുന്നത്.

ആദ്യമായി സ്വയം പരിചയപ്പെടുത്താം. എന്റെ പേര് അഹമദ്. തൃശൂര്‍ ജില്ലയിലാണ് എന്റെ വീട്. നല്ല ആരോഗ്യം. ബി എ വിദ്യാഭ്യാസം. അല്ലലില്ലാത്ത കുടുംബം. എന്റെ ഇരുപത്തിനാലാം വയസ്സില്‍ ഞാന്‍ ജോലി തേടി സൗദി അറേബ്യയില്‍ എത്തി. ആറു മാസത്തിനുള്ളില്‍ തന്നെ എനിക്ക് ഒരു ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനിയില്‍ ജോലിയും ലഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി വിവാഹം കഴിച്ചു. ഭാര്യ ബി. എഡ്. ബിരുധധാരിണി.

വിവാഹ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ റിയാദില്‍ താമസമാക്കി. വൈകാതെ തന്നെ അവള്‍ക്കു റിയാദിലെ ഒരു ഇന്ത്യന്‍ സ്‌കൂളില്‍ ജോലിയും ലഭിച്ചു. കൂടാതെ ഞങ്ങള്‍ക്കൊരു മോനും. എല്ലാവരുടേതും പോലെ, സന്തോഷത്തോടു കൂടി ഞങ്ങളുടെ ജീവിത നൌകയും മുന്നോട്ടു കുതിച്ചു. രാവിലെ ഞാനും ഭാര്യയും ഡാനിഷ് ബട്ടറും ബ്രെഡ്ഡും ചായയും കഴിച്ചു ജോലിക്ക് പുറപ്പെടും. രാത്രിയടക്കം പിന്നീടുള്ള ഭക്ഷണം മിക്കവാറും ഫാസ്റ്റ്ഫുഡ് തന്നെയായി. ചിലപ്പോള്‍ കെ.എഫ്.സീ ചിക്കനും പെപ്‌സിയും. ക്രമേണ അതൊഴിവാക്കാനാകത്ത വിധം ദിനചര്യയായി മാറി.

ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സ്ഥിരമായി ഞാന്‍ ഉച്ചക്ക് കെ.എഫ് സീ. യാണ് കഴിച്ചത്. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണമായി കെ എഫ് സീ മാറി. വല്ലപ്പോഴും പാചകം ചെയ്തുകഴിക്കുന്നത് തന്നെ അരോചകമായി. മിക്കവാറും ദിവസങ്ങളില്‍ ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ നിന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. അതില്‍ സമയത്തിന്റെയും അദ്ധ്വാനത്തിന്റെയും ലാഭം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ സമയം ഒവര്‍ടൈമും ട്യൂഷനും വഴി പണമാക്കിമാറ്റാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.

അന്നൊരു വെള്ളിയാഴ്ച, എനിക്ക് നാടന്‍ ചോറ് കഴിക്കാന്‍ പുതിയ ഒരാഗ്രഹം. ഭാര്യയോട് പറഞ്ഞപ്പോള്‍, അവള്‍ നല്ല ചോറും കറിയും ഉപ്പേരിയും പപ്പടം വറുത്തതും ഉണ്ടാക്കി. ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടു കൂടി ഭക്ഷണം കഴിച്ചു. അരമണിക്കൂറിനകം ഞാന്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു. അടുത്ത വെള്ളിയാഴ്ചയും ചോറ് കഴിച്ചപ്പോള്‍ വീണ്ടും വോമിറ്റ് ചെയിതു. കൂടാതെ വയറിലൊരു വല്ലാത്ത അസ്വസ്ഥതയും.

ഹോസ്പിറ്റലില്‍ പോയി എല്ലാവിധ പരിശോദനകളും നടത്തിയപ്പോള്‍, ആ ഞെട്ടിക്കുന്ന യാത്ഥാര്‍ത്ഥ്യം ഞാന്‍ അറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യം. എന്റെ കുടലിനെ കാന്‍സര്‍ ബാധിച്ചിരിക്കുന്നു. റിയാദ് ഹോസ്പിറ്റലിലെ ഈജിപതുകാരനായ ഡോക്ടര്‍ എന്നോട് പരഞ്ഞത്, ഇത്ര ആരോഗ്യവാനായ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ കാരണം, തെറ്റായ ഭക്ഷണക്രമമാണ്. കെ എഫ് സീയും പെപ്‌സിയും സഥിരമായി കഴിച്ചതാണത്രെ കാരണം. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ ഒരുകാര്യം എന്റെ രോഗത്തിന് ഹേതുവായിരിക്കുന്നു.

ഞാനും ഭാര്യയും ഉടനെ തന്നെ ലീവിന്നപേക്ഷിച്ച് നാട്ടിലെത്തി ചികിത്സതുടങ്ങി. എറണാകുളം ലേക്ഷോറില്‍ നടത്തിയെ ടെസ്റ്റുകളും ചികിത്സയും എന്റെ ജീവിതത്തിന് കാലവുധി പറഞ്ഞിട്ടാണ് തുടങ്ങിയത്. ആറുമാസംവും രണ്ട് ലക്ഷം രൂപയുടെ ചികിത്സയും. പണമെന്റെ കയ്യില്‍ ബാക്കിയായിരുന്നു. അപ്പോഴേക്കും രോഗം മുര്‍ച്ചിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ഇതെഴുതിക്കുമ്പോള്‍ മൂന്നാമത്തെ കീമോയും കഴിഞ്ഞ് കിടക്കുകയാണ്. ബാക്കി മൂന്നെണ്ണത്തിന് ഞാന്‍ ബാക്കിയാകുമോയെന്ന് ദൈവത്തിന്ന് മാത്രമറിയാം. എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പെരുമാറ്റത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു.

സുഹൃത്തുക്കളെ എനിക്ക് നിങ്ങളോട് ഉപദേശിക്കാന്‍ ഉള്ളത് എന്റെ അനുഭവം ഒരു പാടമായി ഉള്‍ക്കൊണ്ടു, എത്ര തിരക്ക് പിടിച്ച ജോലിക്കിടയിലും ഇതു പോലെയുള്ള ഫാസ്റ്റ് ഫുഡ്കള്‍ കഴിക്കാതെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക...

ഇത് വായിക്കാതെ DELETE ചെയ്തു കളയല്ലെ. Maximum SHARE ചെയൂ & പ്രിയപ്പെട്ടവരെ തീറ്റിക്കരുതെ ഇങ്ങനെയുള്ള ഫുഡ്
PLS ........l

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (33 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (35 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (36 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends