സമ്പൂര്‍ണ വനിതാ ബാങ്കിന് തത്വത്തില്‍ അനുമതി

സമ്പൂര്‍ണ വനിതാ ബാങ്കിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. നവംബറോടെ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പി.ചിദംബരമാണ് വനിതാ ബാങ്ക് എന്ന ആശയം മുന്നോട്ട് വച്ചത്. സത്രീകള്‍ക്കായി സ്‌ത്രീകള്‍ തന്നെ നടത്തുന്ന ബാങ്ക് ആണിത്. ആറ് ശാഖകളായിട്ടാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുക. 10000 കോടിരൂപ പ്രാരംഭ മൂലധനം വേണ്ടിവരും. ഇതിന്റെ നൂറുശതമാനം ഓഹരികളും സര്‍ക്കാരിനായിക്കും. പ്രതീക്ഷിക്കുന്നതു പോലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഐ.പി.ഒയിലൂടെ ഓഹരി വില്‍പന നടത്താമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
https://www.facebook.com/Malayalivartha